ഇ-സൈക്കിളുകളുമായി ഹീറോ ; ഫുൾ ചാർജിൽ 30 കിമീറ്റർ ഓടും

ഹീറോ സൈക്കിളിന്‍റെ ഇ-സൈക്കിൾ ബ്രാൻഡായ ഹീറോ ലെക്‌ട്രോ H3, H5 എന്നിങ്ങനെ രണ്ട് GEMTEC-പവർ മോഡലുകൾ പുറത്തിറക്കി. ഈ രണ്ട് പുതിയ ഇ-സൈക്കിളുകളുടെ വില യഥാക്രമം 27,499 രൂപയും 28,499 രൂപയുമാണ്. ഹീറോ ലെക്‌ട്രോ H3 രണ്ട് നിറങ്ങളിൽ വരുന്നു. ബ്ലിസ്‌ഫുൾ ബ്ലാക്ക്-ഗ്രീൻ, ബ്ലേസിംഗ് ബ്ലാക്ക്-റെഡ്, അതേസമയം ഹീറോ ലെക്‌ട്രോ H5 ഗ്രൂവി ഗ്രീൻ, ഗ്ലോറിയസ് ഗ്രേ എന്നീ നിറങ്ങളിലാണ് വരുന്നത്. പുതിയ ഹീറോ ലെക്‌ട്രോ ഇ-സൈക്കിളുകൾക്ക് പുതിയ റൈഡ് ജ്യാമിതി ഫീച്ചർ ലഭിക്കുന്നു. ഹീറോ സൈക്കിളുകളുടെ ആർ & ഡി സെന്ററിൽ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‍ത സ്ട്രോങ്ങ് ആൻഡ് ലൈറ്റ് മെറ്റീരിയൽ (GEMTEC) ഇത് ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ആദ്യമായി ഇലക്ട്രിക് സൈക്കിൾ വാങ്ങാൻ പോകുന്നവർക്ക്, ഇത് അവർക്ക് നല്ലൊരു ഓപ്ഷനായിരിക്കും. എന്തൊക്കെയാണ് അവയുടെ സവിശേഷതകൾ എന്ന് നോക്കാം.

ഹീറോ ലെക്‌ട്രോയുടെ പുതിയ ഇ-സൈക്കിളിൽ നിരവധി സ്‍മാർട്ട് ഫീച്ചറുകൾ ലഭിക്കും. അതിന്റെ സവിശേഷതകളെ കുറിച്ച് പറയുമ്പോൾ, അതിൽ ചാർജിംഗ് പോർട്ടുകൾ ലഭിക്കും. അത് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും. കൂടാതെ, ഉയർന്ന പ്രകടനമുള്ള കാർബൺ സ്റ്റീൽ ഫ്രെയിം, IP67-റേറ്റഡ് വാട്ടർപ്രൂഫ് ഇൻ-ട്യൂബ് Li-ion ബാറ്ററി എന്നിവയുണ്ട്. ഏത് സീസണിലും ഇത് ഉപയോഗിക്കാം. ഹീറോ ലെക്‌ട്രോ H3, H5 എന്നിവ ഇരട്ട ഡിസ്‌ക് ബ്രേക്കുകളോടെയാണ് വരുന്നത്.

പുതിയ ഹീറോ ലെക്‌ട്രോ H3, H5 ഇലക്ട്രിക് സൈക്കിളുകൾക്ക് LED ഡിസ്‌പ്ലേ ലഭിക്കുന്നു, കൂടാതെ 250W BLDC റിയർ ഹബ് മോട്ടോറാണ് നൽകുന്നത്. ഇതോടെ മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗത കൈവരിക്കാനാകും. കൂടാതെ, ഇത് ഒരു IP67 റേറ്റഡ് Li-ion 5.8Ah ഇൻട്യൂബ് ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഇത് നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിവുള്ളതും ഒരു ഫുൾ ചാർജിൽ 30 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നതുമാണ്. കമ്പനിയുടെ D2C വെബ്‌സൈറ്റിലൂടെയും ഹീറോ ലെക്‌ട്രോയുടെ 600+ ഡീലർമാരുടെ ശൃംഖലയിലൂടെയും ഇ-കൊമേഴ്‌സ് ചാനലുകൾ വഴിയും ദില്ലി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ വഴിയും ഈ ഇ-സൈക്കിൾ സ്വന്തമാക്കാം.

Top