ഹീറോ സർവീസ് നൂറ് രൂപയ്ക്ക്: ഉപഭോക്താക്കൾക്കായി വമ്പൻ ഓഫർ

ഹീറോ ബൈക്കുകളുടേയും സ്കൂട്ടറുകളുടേയും സർവ്വീസ് 100 രൂപയ്ക്ക്.10 കോടി വാഹനവില്പന എന്ന നാഴികക്കല്ലു പിന്നിട്ടതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഹീറോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 8 വരെ നടത്തുന്ന എല്ലാ പെയ്ഡ് സർവ്വീസുകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഫ്രീ സർവ്വീസ് കാലാവധി കഴിഞ്ഞിരിക്കുന്നവരുടെ എല്ലാ പെയ്ഡ് സർവ്വീസുകൾക്കും മാർച്ച് 5 മുതൽ 8 വരെ ഈ തുക നൽകിയാൽ മതി.

റോഡ് അസിസ്റ്റൻസിനും വാർഷിക മെയിൻ്റനൻസ് കോൺട്രാക്ടിനും 100 രൂപ വീതം ഇളവും ആഘോഷങ്ങളുടെ ഭാഗമായി ഹീറോ പ്രഖ്യാപിച്ചിട്ടുണ്ട്.തങ്ങളുടെ ഓരോ വാഹന ഉടമയ്ക്കും എന്തെങ്കിലും ഒരാനുകൂല്യം ആഘോഷങ്ങളുടെ ഭാഗമായി ലഭ്യമാകണം എന്നതിനാലാണ് അടിസ്ഥാനപരമായ ഇത്രയും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഹീറോ അധികൃതർ പറഞ്ഞു.

2021 ജനുവരി 21നാണ് ഇന്ത്യയിൽ 10 കോടി വാഹനവില്പന എന്ന നാഴികക്കല്ല് ഹീറോ പിന്നിടുന്നത്.

Top