ഹീറോയുടെ XF3R പെര്‍ഫോര്‍മന്‍സ് ബൈക്ക് അടുത്ത വര്‍ഷം വിപണിയിലേക്ക്

ഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയില്‍ ഹീറോയുടെ എക്‌സ് പള്‍സ് 200 ബൈക്കിന് പിന്നാലെ XF3ER എന്ന ബൈക്കിനെ വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുന്നു. ഹോണ്ട അടുത്ത വര്‍ഷം ബൈക്ക് പുറത്തിറക്കും.

രൂപത്തില്‍ ഡ്യൂക്ക് 250യോട് സാമ്യമുള്ള XF3R നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കായാണ് ഒരുക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പും ടെയ്ല്‍ലാമ്പും, ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മെഷ് ടൈപ്പ് അലോയി വീലുകള്‍, സ്പ്ലിറ്റ് സീറ്റ്, സിംഗിള്‍ പീസ് ഹാന്‍ഡില്‍ ബാര്‍, ഡുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബൈക്കിന്റെ മോടി കൂട്ടുന്നത്.

മുന്നില്‍ യുഎസ്ഡി ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് XF3Rല്‍ സുഖയാത്ര ഒരുക്കുന്നത്. ഇതിന് പുറമെ, ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്ക് ഡുവല്‍ ചാനല്‍ എബിഎസും ഇതിലെ സുരക്ഷ ശക്തമാക്കുന്നുണ്ട്. ആറ് സ്പീഡ് ഗിയര്‍ബോക്‌സും 300 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 300 സിസിയില്‍ 30 ബിഎച്ച്പി കരുത്തും 30 എന്‍എം ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

Top