പാഷന്‍ പ്രോയുടെ പുതിയ മോഡലുമായി ഹീറോ; 64,990 രൂപയ്ക്ക് സ്വന്തമാക്കാം

ഹീറോ മോട്ടോകോര്‍പ്പ് പാഷന്‍ പ്രോയുടെ പുതിയ മോഡല്‍ പുറത്തിറക്കി. ജയ്പൂരില്‍ നടന്ന പരിപാടിയിലാണ് പുതിയ പാഷന്‍ പ്രോയെ ഹീറോ അവതരിപ്പിച്ചത്. സ്പോര്‍ട്സ് റെഡ്, ടെക്നോ ബ്ലൂ, മൂണ്‍ യെല്ലോ, ഗ്ലേസ് ബ്ലാക്ക് എന്നി നാല് പുതിയ കളര്‍ ഓപ്ഷനുകളിലാണ് ഇവ എത്തുന്നത്.

ബി.എസ് 6 എന്‍ജിനിലാണ് പാഷന്‍ പ്രോ എത്തുക. ബിഎസ് 6 പാലിക്കുന്ന 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹൃദയം. ഈ എഞ്ചിന്‍ ഇപ്പോള്‍ 7,500 ആര്‍പിഎമ്മില്‍ 9.15 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.79 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും

64,990 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. സെല്‍ഫ്-ഡ്രം-അലോയ്, സെല്‍ഫ്-ഡിസ്‌ക്-അലോയ് എന്നീ രണ്ട് വേരിയന്റുകളില്‍ ഈ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. ബി.എസ് 6 പാഷന്‍ പ്രോയില്‍ പുതിയ ട്രിപ്പിള്‍ ടോണ്‍ പെയിന്റ് തീം, അപ്ഗ്രേഡ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ ഹെഡ്ലാമ്പ്, ടെയ്ലാമ്പ് എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Top