പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ വില 53,189 രൂപ

hero-passion-pro-xpro

യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകളെ ഹീറോ വിപണിയില്‍ അവതരിപ്പിച്ചു. 53,189 രൂപയാണ് ഹീറോ പാഷന്‍ പ്രോയുടെ എക്‌സ്‌ഷോറൂം വില.

സ്‌പോര്‍ട്‌സ് റെഡ്, ബ്ലാക് മോണോടോണ്‍, ഫോഴ്‌സ്ഡ് സില്‍വര്‍, ഹെവി ഗ്രെയ്, ഫ്രോസ്റ്റ് ബ്ലൂ എന്നീ അഞ്ചു നിറങ്ങളിലാണ് പാഷന്‍ പ്രോയുടെ ഒരുക്കം.

എക്‌സ്‌പ്രോയുടെ ഇന്ധനശേഷി 9.2 ലിറ്ററാണ്. 7,500 rpm ല്‍ 9.3 bhp കരുത്തും 5,500 rpm ല്‍ 9 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇരു ബൈക്കുകള്‍ക്കും നല്‍കിയിരിക്കുന്നത്. 7.45 സെക്കന്‍ഡുകള്‍ കൊണ്ടു നിശ്ചലാവസ്ഥയില്‍ നിന്നും അറുപത് കിലോമീറ്റര്‍ വേഗത ഇരു ബൈക്കുകളും കൈവരിക്കും.

Top