ശിവകാര്‍ത്തിയും കല്യാണിയും ഒന്നിക്കുന്ന ഹീറോ ചിത്രത്തിലെ ഡിലീറ്റഡ് രംഗം പുറത്തിറങ്ങി

പി.എസ്. മിത്രന്‍ സംവിധാനം ഹീറോ സിനിമയിലെ ഡിലീറ്റഡ് രംഗം പുറത്തിറങ്ങി. ശിവകാര്‍ത്തിയും കല്യാണിപ്രിയദര്‍ശനും അഭിനയിച്ച ചിത്രമാണ് ഹീറോ. ബോളിവുഡ് താരം അഭയ് ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലനായ് എത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ് ഡിലീറ്റഡ് രംഗം യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

ആക്ഷൻ കിംഗ് അർജുനും ചിത്രത്തില്‍ അര്‍ജുന്‍ വേഷമിടുന്നുണ്ട്. ജോര്‍ജ് സി. വില്യംസ് ആണ് ഛായാഗ്രഹണം നല്‍കിയത്. സംഗീതം യുവന്‍ ശങ്കര്‍ രാജ. എഡിറ്റിങ് റൂബെന്‍. ചിത്രം ഡിസംബര്‍ 20ന് തിയറ്ററുകളിലെത്തും.

Top