125 സിസി എന്‍ജിനില്‍ ഹീറോ മാസ്‌ട്രോ എഡ്ജ് ഇന്ത്യന്‍ വിപണിയില്‍

125 സിസി എന്‍ജിനില്‍ ഹീറോ മാസ്‌ട്രോ എഡ്ജ് ഇന്ത്യന്‍ വിപണിയില്‍.അടുത്തിടെ ഹീറോ പുറത്തിറക്കിയ ഡെസ്റ്റിനി 125 മോഡലിലെ അതേ എന്‍ജിന്‍ തന്നെയാണ്‌ മാസ്‌ട്രോ 125 മോഡലിനും കരുത്തേകുക. 8.7 ബിഎച്ച്പി പവറും 10.2 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ എന്‍ജിന്‍.

110 സിസി മാസ്ട്രോയില്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങള്‍ 125 സിസി മാസ്ട്രോയ്ക്കില്ല. എല്‍ഇഡി ഹെഡ്‌ലാമ്പ്, അലേയി വീല്‍, യുഎസ്ബി ചാര്‍ജിങ്, ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ഐ3എസ് സംവിധാനം എന്നിവ മാസ്‌ട്രോ എഡ്ജ് 125-ല്‍ ഉള്‍പ്പെടുത്തും. സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ മുന്നറിപ്പ് നല്‍കുന്ന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിലുണ്ടാകും.

Top