ഹീറോ മോട്ടോകോര്‍പ് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിച്ചു

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിലയില്‍ 625 രൂപ കൂട്ടി ഹീറോ മോട്ടോകോര്‍പ്. ഇന്ത്യയില്‍ ഉടനീളം വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഹീറോ അറിയിച്ചു. ഘടകങ്ങളുടെ വില കൂടിയതും ഉത്പാദന ചെലവ് വര്‍ധിച്ചതുമാണ് വില ഉയരാന്‍ കാരണമെന്നും അറിയിച്ചു.

ഈ വര്‍ഷം രണ്ടാം തവണയാണ് ഹീറോ മോഡലുകളുടെ വില കൂട്ടുന്നത്. കഴിഞ്ഞ ജനുവരിയില്‍ മോഡലുകളുടെ വിലയില്‍ നാനൂറ് രൂപ ഹീറോ കൂട്ടിയിരുന്നു. ഹീറോയ്ക്ക് പിന്നാലെ മറ്റു ഇരുചക്ര വാഹനനിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്.

Top