വ്യത്യസ്തമാര്‍ന്ന ഓഫറുമായി ഉപഭോക്താക്കളെ കൈയ്യിലെടുക്കാന്‍ ഹീറോ മോട്ടോര്‍കോര്‍പ്‌

ദീപാവലി പ്രമാണിച്ച് വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടെ എല്ലാ കമ്പനികളും ഓഫറുകള്‍ കൊണ്ട് വിപണി കീഴടക്കുവാനുള്ള ശ്രമത്തിലാണ്.

വമ്പന്‍ വിലക്കുറവും മറ്റ് ഓഫറുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ കൈയിലെടുക്കാന്‍ നിര്‍മാതാക്കള്‍ പരസ്പരം മത്സരിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പ് നല്‍കിയ ഓഫര്‍ അമ്പരപ്പിക്കുന്നതാണ്.

ഒക്ടോബര്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസങ്ങളില്‍ ബൈക്ക് വാങ്ങുന്ന എല്ലാവര്‍ക്കും ഒരു ആടിനെ സൗജന്യമായി നല്‍കുമെന്നാണ് ഗായത്രി മോട്ടോഴ്‌സ് ഓഫര്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇത് കേള്‍ക്കേണ്ട ആദ്യം ദിനം മാത്രം നൂറോളം ബുക്കിങ് വന്നു. തുടര്‍ന്നും ബൈക്കുകള്‍ക്കുള്ള ബുക്കിങ് കുത്തനെ ഉയര്‍ന്നു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ആടുകളെ ലഭ്യമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ ഓഫര്‍ പിന്‍വലിക്കാന്‍ ഡീലര്‍ഷിപ്പ് നിര്‍ബന്ധിതരായി. ഇനി ബുക്ക് ചെയ്തവര്‍ക്ക് എത്രയും പെട്ടെന്ന് മറ്റൊരു ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണിവര്‍.

Top