hero motocorp three new dawn motorcycles

ലോകത്തിലെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ ഹീറോ മോട്ടോര്‍കോപ്പ് ഡോണ്‍ ശ്രേണിയില്‍ പുതിയ മൂന്ന് ബൈക്കുകളുമായി എത്തുന്നു.

യൂടൂബ് വീഡിയോ വഴിയാണ് മൂന്ന് പുത്തന്‍ ബൈക്കുകളുടേയും ചിത്രങ്ങള്‍ പുറത്തിറക്കിയത്.

നിലവില്‍ 100സിസി എന്‍ജിന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബൈക്കാണ് ഇന്ത്യയില്‍ വില്പനയിലുള്ളത്. വിദേശത്ത് 100സിസിക്കൊപ്പം 125സിസി ഡോണും വില്പനയില്‍ തുടരുന്നു.

അതുകൊണ്ടുതന്നെ പുത്തന്‍ എന്‍ജിന്‍ ഓപ്ഷനില്‍ ബൈക്കുകള്‍ എത്തുന്നതോടെ കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹീറോ.

Top