ഇലക്ട്രിക് സ്‌കൂട്ടര്‍ ബിസിനസിന് പുതിയ പേര് നല്‍കി ഹീറോ മോട്ടോകോര്‍പ്പ്‌

രാജ്യത്തെ ഒന്നാം നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇതിനകം ഇലക്ട്രിക് വാഹന വ്യാപരത്തില്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. 2022 ന്റെ ആദ്യ പാദത്തോടെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്ന വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ നിർമ്മാണ പദ്ധതികൾ കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കമ്പനി ‘വിഡ’  എന്ന പേര് രജിസ്റ്റർ ചെയ്‍തട്ടുണ്ടെന്നും ഇത് കമ്പനിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബിസിനസിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹീറോ ഇലക്ട്രിക് നിലിവില്‍ ഉള്ളതുകാരണം ഹീറോ മോട്ടോകോർപ്പിന് ‘ഹീറോ’ എന്ന പേരിൽ ഇവികൾ വിൽക്കാൻ കഴിയില്ല. അതിനാൽ കമ്പനി അതിന്‍റെ ഇവി ശ്രേണിക്കായി  ഒരു പുതിയ പേര് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിഡ, വിഡ മോട്ടോര്‍കോര്‍പ്, വിഡ ഇവി, വിഡ ഇലക്ട്രിക്ക്, വിഡ സ്‍കൂട്ടേഴ്‍സ്,  വിഡ മോട്ടോർസൈക്കിളുകൾ ഉൾപ്പെടെ നിരവധി പേരുകൾക്കായി ഹീറോ പേറ്റന്റ് ഫയൽ ചെയ്‍തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധിക്കേണ്ട കാര്യം, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിനുള്ള സാധ്യതകൾ തുറന്നിടാൻ കമ്പനി തയ്യാറാണ് എന്നതുമാണ്.

2022 മാർച്ചോടെ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വികസനം കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്കായി തായ്‌വാനീസ് കമ്പനിയായ ഗോഗോറോയുമായി ഇത് മുമ്പ് കരാറിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ 2021-ൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറിന്റെ ഒരു ദൃശ്യം പങ്കുവെച്ചിരുന്നു.  ഹീറോയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം ഓഗസ്റ്റിലാണ് ചിത്രം പുറത്തിറക്കിയത്.

വിപണിയില്‍ എത്തുമ്പോള്‍ ഹീറോയുടെ ആദ്യ EV, ബജാജ് ചേതക് ഇലക്ട്രിക്, ആതർ 450X, TVS iQube തുടങ്ങിയ ഇതിനകം സ്ഥാപിച്ചിട്ടുള്ള എതിരാളികൾക്ക് കടുത്ത പോരാട്ടം നൽകും. ഹീറോ അതിന്റെ എതിരാളികളെ നേരിടാൻ സ്‌കൂട്ടറിന് ആക്രമണോത്സുകമായ വില നൽകാനും സാധ്യതയുണ്ട്. സ്‍കൂട്ടർ വില ഒരു ലക്ഷത്തിൽ താഴെ ആയിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top