ഹീറോ മോട്ടോകോര്‍പ്പ് വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു

ന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്, തങ്ങളുടെ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും വില ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു.

പുതിയ വില ഇന്ത്യയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. 1000 രൂപ വരെ വില ഉയരുമെന്നാണ് വിവരം. പണപ്പെരുപ്പമാണ് വിലവര്‍ധനവിന് കാരണമായതെന്നാണ് കമ്പനി പറയുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി നികത്താനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഒട്ടുമിക്ക വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളും ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്ന സമയത്താണ് ഈ വില വര്‍ധനവ് എന്നത് ശ്രദ്ധേയമാണ്. എല്ലാ മോഡലുകള്‍ക്കും കമ്പനി വില വര്‍ധിപ്പിച്ചിട്ടുണ്ട്. 55,450 രൂപ മുതല്‍ 1,36,378 രൂപ വരെയുള്ള പതിനാല് മോട്ടോര്‍സൈക്കിളുകളും 66,250 രൂപ മുതല്‍ 77,078 രൂപ വരെയുള്ള നാല് സ്‌കൂട്ടറുകളുമാണ് ഹീറോ മോട്ടോകോര്‍പ്പിന് നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.

Top