ആദ്യ ഭാരത് സ്റ്റേജ് VI ബൈക്ക് അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്

രാജ്യത്തെ ആദ്യ ഭാരത് സ്റ്റേജ് VI ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമൊട്ടീവ് ടെക്നോളജിയില്‍ (ICAT) നിന്നും ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ഹീറോ സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് സ്വന്തമാക്കി. അടുത്തവര്‍ഷം ഏപ്രില്‍ മുതലാണ് ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ കര്‍ശനമാവുക.

ജൂണ്‍ 12 -ന് ബിഎസ് IV ബൈക്ക് അവതരിപ്പിക്കാനിരിക്കെയാണ് ഹീറോയുടെ അറിയിപ്പ്. പുതിയ ബൈക്കിന്റെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ഹീറോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കരുത്തുത്പാദനം ഇപ്പോഴുള്ള പതിപ്പില്‍ നിന്നും വ്യത്യസ്തമായിരിക്കില്ലെന്നാണ് സൂചന.

Top