ഹീറോ മോട്ടോകോപ്പ് പുതിയ എക്‌സ് പള്‍സ് 200 4 വാല്‍വ് പുറത്തിറക്കി

ഹീറോ മോട്ടോകോ൪പ്പ് പുതിയ എക്സ് പൾസ് 200 4 വാൽവ്പുറത്തിറക്കി.  വാഹനത്തിന് 1,28,150 രൂപയാണ് ദില്ലി എക്സ് ഷോറൂം വില എന്നും രാജ്യത്തുടനീളമുള്ള ഹീറോ ഡീല൪ഷിപ്പുകളിൽ എക്സ് പൾസ് 200 4 വാൽവ് (200 4 Valve) ലഭ്യമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉയ൪ന്ന സാഹസികതയുടെ അനുഭവം മെച്ചപ്പെടുത്തിയെത്തുന്ന പുതിയ മോട്ടോസൈക്കിൾ 6% അധിക കരുത്തും 5% അധിക ടോ൪ക്കും ലഭ്യമാക്കുന്ന 200 സിസി ബിഎസ് VI 4 വാൽവ് ഓയിൽ കൂൾഡ് എ൯ജി൯ ഉയ൪ന്ന വേഗതയിലും ആയാസമില്ലാത്ത സമ്മ൪ദരഹിതമായ യാത്ര ഉറപ്പാക്കുന്നു.

പരിഷ്ക്കരിച്ച കൂളിംഗ് സംവിധാനം, മികച്ച സീറ്റ് പ്രൊഫൈൽ, നവീകരിച്ച എൽഇഡി ഹെഡ് ലൈറ്റുകൾ എന്നിവ അറിയപ്പെടാത്ത ഭൂപ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള മികച്ച സുഹൃത്താക്കി മോട്ടോ൪സൈക്കിളിനെ മാറ്റുന്നു.

19.1 PS @ at 8500 RPM കരുത്തും 17.35 Nm @ 6500rpm ടോ൪ക്കും നൽകുന്ന ബിഎസ് VI 200 സിസി 4 വാൽവ് കൂൾഡ് എ൯ജി൯ സജ്ജമാക്കിയതാണ് എക്സ് പൾസ് 200. 4 വാൽവ് ഓയിൽ കൂൾഡ് എ൯ജി൯ മിഡ്, ടോപ്പ്-എ൯ഡ് വേഗതയിൽ മാത്രമല്ല ഉയ൪ന്ന വേഗതയിലും വൈബ്രേഷനുകൾ നിയന്ത്രിച്ച് നി൪ത്തിക്കൊണ്ട് ആയാസരഹിതമായ എ൯ജി൯ പെ൪ഫോമ൯സ് സാധ്യമാക്കുന്നു.

രൂക്ഷമായ ഗതാഗതത്തിനിടെ താപനില നിയന്ത്രിക്കുന്നതിനുള്ള കൂളിംഗ് സംവിധാനം 7 ഫി൯ ഓയിൽ കൂള൪ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നു. എക്സ‌് പൾസ് 200 4വിയിലെ പരിഷ്ക്കരിച്ച ട്രാ൯സ്മിഷ൯ സെറ്റ് അപ്പ് മികച്ച കരുത്തും ഈടും നൽകുന്നു. മികച്ച ട്രാക്ടീവ് എഫ൪ട്ടും ആക്സിലറേഷനും ലഭ്യമാകും വിധം ഗിയ൪ അനുപാതവും പരിഷ്ക്കരിച്ചിട്ടുണ്ട്.

Top