ഹീറോ മാനേജിങ് ഡയറക്ടര്‍ പവന്‍ മുഞ്ജാളിന് ശമ്പളം 59.66 കോടി രൂപ

ന്യൂഡല്‍ഹി: ഹീറോ മേധാവി പവന്‍ മുഞ്ജാളിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം 59.66 കോടി രൂപയില്‍ എത്തിയിരിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.94 ശതമാനത്തിലാണ് വര്‍ധനയുണ്ടായിരിക്കുന്നത്.

ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് പവന്‍ മുഞ്ജാള്‍.

8.16 ലക്ഷം രൂപയാണ് കമ്പനിയിലെ ജീവനക്കാരുടെ ശരാശരി വാര്‍ഷിക ശമ്പളം. ഇതിന്റെ 731 മടങ്ങാണ് മുഞ്ജാളിന്റെ പ്രതിഫലം.

മുന്‍ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന സുനില്‍ കാന്ത് മുഞ്ജാളിന്റെ ശമ്പളം 20.99 കോടി രൂപയായിരുന്നു.

Top