മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

ന്ത്യന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ, അവരുടെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹീറോ തങ്ങളുടെ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറിനായി ഒരു പുതിയ പതിപ്പ് സമ്മാനിച്ചിരിക്കുകയാണ്. സ്റ്റെല്‍ത്ത് എഡീഷന്‍ എന്നാണ് മോഡലിന് പേര് നൽകിയിരിക്കുന്നത്. ഈ മോഡലിന് 72,950 രൂപയാണ് എക്‌സ്‌ഷോറൂം വില.

ബ്ലാക്ക് നിറത്തിലാണ് സ്‌കൂട്ടറിന്റെ ബോഡി പാനലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. മാറ്റ് ഗ്രേ നിറത്തിലുള്ള സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് ആകർഷണീയമാണ്. ഫ്രണ്ട് ആപ്രോണില്‍ ‘സ്റ്റെല്‍ത്ത്’ ബാഡ്ജുകളുണ്ട് . മാത്രമല്ല പിന്‍ പാനലുകളില്‍ സ്‌കൂട്ടറിന്റെ ബോള്‍ഡ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്രാന്‍ഡിംഗും ഉണ്ട്. 125 സിസി ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 9 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍ ടെക്‌സ്ചര്‍ഡ് സീറ്റ് എന്നിവയാണ് ഈ പതിപ്പിന്റെ മറ്റ് സവിശേഷതകൾ. എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, അണ്ടര്‍ സീറ്റ് യുഎസ്ബി ചാര്‍ജര്‍, ബൂട്ട് ലൈറ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയിൽ ഉൾപ്പെടും.

നിലവിൽ രണ്ട് വകഭേദങ്ങളിലാണ് ഹീറോ മാസ്‌ട്രോ എഡ്ജ് 125 വിപണിയില്‍ എത്തുന്നത്. പ്രാരംഭ പതിപ്പിന് 69,250 രൂപയും ഉയര്‍ന്ന പതിപ്പിന് 71,950 രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ ഗ്രാഫിക്‌സിനൊപ്പം മിഡ്‌നൈറ്റ് ബ്ലൂ, സീല്‍ സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, പേള്‍ ഫേഡ്‌ലെസ് വൈറ്റ്, പാന്തര്‍ ബ്ലാക്ക്, ടെക്‌നോ ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടുന്നു.

Top