hero launches super splendor i3s india

രുചക്ര വാഹനനിര്‍മാതാവായ ഹീറോ മോട്ടോര്‍കോപ് i3S സാങ്കേതികതയോടെ സൂപ്പര്‍ സ്‌പ്ലെന്റര്‍ ബൈക്കിനെ വിപണിയിലെത്തിച്ചു.

വിപണിയില്‍ ദില്ലി എക്‌സ്‌ഷോറൂം 55,275രൂപയാണ് പുതുക്കിയ സൂപ്പര്‍ സ്‌പ്ലെന്ററിന്റെ വില.

4 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിട്ടുള്ള 9ബിഎച്ച്പിയും 10.35എന്‍എം ടോര്‍ക്കും നല്‍കുന്ന 124.7സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കിന്റെ കരുത്ത്.

എന്‍ജിന്‍ സിഗ്‌നലിലോ മറ്റോ ഐഡിലില്‍ നിര്‍ത്തേണ്ടി വരുമ്പോള്‍ ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ താനെ ഓഫാകുന്നൊരു സിസ്റ്റമാണ് i3S. തുടര്‍ന്ന് ക്ലച്ച് അമര്‍ത്തുന്നതോടെ വാഹനം സ്റ്റാര്‍ട്ടാവുകയും ചെയ്യും.

നിലവിലുള്ള അതെ ഡിസൈനില്‍ തന്നെയാണ് സൂപ്പര്‍ സ്‌പ്ലെന്റര്‍ പുറത്തിറക്കിയിരിക്കുന്നത്. i3S ബാഡ്ജ് നല്‍കിയിട്ടുണ്ടെന്നുള്ള പ്രത്യേകത മാത്രമാണുള്ളത്. കൂടാതെ ബോഡി ഗ്രാഫിക്‌സും ബൈക്കിന് പുതുമ നല്‍കുന്നു.

1,995എംഎം നീളവും 735എംഎം വീതിയും 1,095എംഎം ഉയരവും 150എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള ഈ ബൈക്കിന് 121കി.ഗ്രാം ഭാരമാണുള്ളത്.

ബ്ലാക്ക്ഇലക്ട്രിക് പര്‍പ്പിള്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, ഗ്രാഫേറ്റ് ബ്ലാക്ക്, വൈബ്രന്റ് ബ്ലൂ, ബ്ലാക്ക്‌ഫെറി റെഡ് എന്നീ നിറങ്ങളില്‍ ബൈക്ക് ലഭ്യമായിരിക്കും.

Top