പുതിയ ഹീറോ കരിസ്മ ZMR വിപണിയില്‍ ; വില 1.08 ലക്ഷം മുതല്‍

ന്നരവര്‍ഷത്തെ ഇടവളേയ്ക്ക് ശേഷം ഹീറോ കരിസ്മ ZMR വീണ്ടും ഇന്ത്യന്‍ വിപണിയില്‍. രണ്ടു വകഭേദങ്ങളാണ് 2018 ഹീറോ കരിസ്മ ZMR -ല്‍. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വകഭേദത്തിന് 1.08 ലക്ഷം രൂപയും ഇരട്ടനിറ വകഭേദത്തിന് 1.10 ലക്ഷം രൂപയുമാണ് വില വരുന്നത്. വില ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ്. മോഡലിന്റെ ബുക്കിംഗ് പലയിടത്തും ഡീലര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും കരിസ്മയില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. ഇരുടയറുകളിലുമുള്ള ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നോക്കിക്കൊള്ളും. അതേസമയം ആന്റി – ലോക്ക് ബ്രേക്കിംഗ് സുരക്ഷ ബൈക്കിനില്ല.

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 223 സിസി ഒറ്റ സിലിണ്ടര്‍ ഓയില്‍ കൂല്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് പുതിയ കരിസ്മ ZMR -ല്‍. എഞ്ചിന് 20 bhp കരുത്തും 19.7 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. 129 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ബൈക്കിന് കഴിയുമെന്നാണ് ഹിറോയുടെ അവകാശവാദം.

Top