ഹീറോ HX200R അടുത്ത മാസം വിപണിയില്‍ പുറത്തിറങ്ങും

രീസ്മ R, ZMR മോഡലുകളുടെ പിന്തുടര്‍ച്ചക്കാരനായ ഹീറോ HX200R അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. ഹീറോ എക്സ്ട്രീം 200R -ല്‍ ഉപയോഗിക്കുന്ന 200 സിസി എഞ്ചിനായിരിക്കും HX200R -ല്‍ എത്തുക.

ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, വിഭജിച്ച സീറ്റുകള്‍, വിഭജിച്ച രീതിയിലുള്ള ഗ്രാബ് റെയില്‍സ്, ഫെയറിംഗോടെയുള്ള മിററുകള്‍, ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകള്‍, ഇരുവശങ്ങളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, മോണോ-ഷോക്ക്, ഒറ്റ ചാനല്‍ എബിഎസ് എന്നിവയാണ് ഹീറോ HX200R -ലെ പ്രധാന ഫീച്ചറുകള്‍.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ബൈക്കിലുണ്ടാവുക. ഏകദേശം 20 bhp കരുത്ത് സൃഷ്ടിക്കുന്നതായിരിക്കും റീ ട്യൂണിംഗ് നടത്തിയ ഈ എഞ്ചിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 196.6 സിസി ശേഷിയുള്ളതാണ് ഹീറോ എക്സ്ട്രീമിലെ പെട്രോള്‍ എഞ്ചിന്‍. ഇത് 8,000 rpm -ല്‍ 18.1 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്.

Top