പുത്തന്‍ ഇലക്ട്രിക് രാജ്യാന്തര മോഡലുകളുമായി ഹീറോ ഇന്ത്യയിൽ

HERO

ട്ടോ എക്‌സ്‌പോയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൂന്ന് പുത്തന്‍ രാജ്യാന്തര മോഡലുകളുമായി ഹീറോ. രണ്ട് ഇലക്ട്രിക് സൈക്കിളുകളെയും ഒരു ഇലക്ട്രിക് സ്‌കൂട്ടറിനെയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹനനിര്‍മ്മാതാക്കള്‍ കാഴ്ച വെച്ചിരിക്കുന്നത്.

A2B സ്പീഡ്, കുവോ ബൂസ്റ്റ് എന്നാണ് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ക്ക് ഹീറോ നല്‍കിയിരിക്കുന്ന പേര്. AHL HE20 എന്ന കോഡ്‌നാമത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ മാതൃകയെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം വിവിധ ഘട്ടങ്ങളിലായാണ് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുക.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 15 ഇലക്ട്രിക് മോഡലുകളെയാണ് വിപണിയില്‍ ഹീറോ അവതരിപ്പിച്ചത്‌. 6,000 വാട്ട് പരമാവധി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4,000 വാട്ട് ഇലക്ട്രിക് മോട്ടോറാണ് പുതിയ AXL HE20 സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 85 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

ഒറ്റച്ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരം വരെ സ്‌കൂട്ടറിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഹീറോയുടെ വാദം. ഒറ്റത്തവണ ചാര്‍ജ്ജില്‍ 70 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് സൈക്കിള്‍ നല്‍കുന്നു. മണിക്കൂറില്‍ 45 കിലോമീറ്ററാണ് A2B സ്പീഡ് ഇലക്ട്രിക് സൈക്കിളിന്റെ പരമാവധി വേഗത. A2B സ്പീഡിനെക്കാളും ഒരല്‍പം കരുത്ത് കുറഞ്ഞ സൈക്കിള്‍ പതിപ്പാണ് ഹീറോ അവതരിപ്പിച്ച A2B കുവോ ബൂസ്റ്റ്.

Top