ഹീറോയെ പിന്നിലാക്കി ബജാജിന്‌റെ വൻ മുന്നേറ്റം

ഴിഞ്ഞ മാസം ലോകത്താകമാനം 3,48,173 യൂണിറ്റുകൾ വിറ്റഴിച്ച് ബജാജ് ഓട്ടോ. ഏപ്രിലിൽ 126,570 യൂണിറ്റുകൾ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിച്ചപ്പോൾ കയറ്റുമതി കണക്ക് 2,21,603 യൂണിറ്റായി കുതിച്ചു. അങ്ങനെ 2021 ഏപ്രിൽ മാസത്തെ കണക്കെടുക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളെന്ന ഖ്യാതിയാണ് ബജാജ് സ്വന്തം പേരിലാക്കിയത്. അതായത് ഇതുവരെ ആർക്കും പിടികൊടുക്കാതിരുന്ന ഹീറോ മോട്ടോകോർപിനെയാണ് ബജാജ് പിന്നിലാക്കിയത്‌.

കഴിഞ്ഞ മാസം വിറ്റ ഹീറോയ്ക്ക് 3,39,329 യൂണിറ്റുകളാണ് വിറ്റഴിക്കാൻ സാധിച്ചത്. കഴിഞ്ഞ 2020-21 സാമ്പത്തിക വർഷം കയറ്റുമതി പട്ടികയിൽ ബജാജ് ഒന്നാം സ്ഥാനത്തെത്തിയത് ഈ നേട്ടത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു.

ഇന്ത്യയിൽ നിന്നുള്ള മോട്ടോർസൈക്കിൾ, ത്രീ-വീലർ കയറ്റുമതിയുടെ 60 ശതമാനവും ബജാജിന്റേതാണ്. കയറ്റുമതി വരുമാനം 12,687 കോടി രൂപയ്ക്ക് തുല്യമാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 12,687 കോടി രൂപയായിരുന്നു.

നിർമാണത്തിന്റെ 52 ശതമാനവും ലോകമെമ്പാടുമുള്ള 79 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായും ബജാജ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ആഗോളതലത്തിൽ പൾസറിന്റെ 1.25 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതും ശ്രദ്ധേയമാണ്.

Top