ഹീറോയും ഹാർലിയും ഒന്നിക്കുന്നു

ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹാർലി. ഹീറോ മോട്ടോകോർപ്പുമായി ചേർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി വിൽപ്പനാനന്തര സേവനങ്ങളും വാറണ്ടിയും ഉറപ്പാക്കാനുളള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഹാർലി ഡേവിഡ്സൺ തീരുമാനിച്ചിരിക്കുന്നത്.
ഇരു കമ്പനികളും വിതരണ കരാറിൽ ഏർപ്പെട്ടു, കരാർ പ്രകാരം ഹീറോ മോട്ടോകോർപ്പ് ഹാർലി-ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾ വിൽക്കുകയും വിൽപ്പനാനന്തര സേവനം നൽകുകയും ചെയ്യും.

ബ്രാൻഡ് എക്സ്ക്ലൂസീവ് ഹാർലി-ഡേവിഡ്സൺ ഡീലർമാരിലൂടെയും ഹീറോയുടെ നിലവിലുള്ള ഡീലർഷിപ്പ് ശൃംഖലയിലൂടെയും ഹാർലി മോട്ടോർ ബൈക്കുകളുടെ മെക്കാനിക്കൽ ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഹാർലി ബ്രാൻഡഡ് വസ്ത്രങ്ങളും വിൽക്കും

Top