2018 ഫിഫ ലോകകപ്പ് പ്രവചിക്കാന്‍ പോളിന്റെ പിന്‍ഗാമിയായി അക്കില്ലസ്

മോസ്‌കോ: ലോകകപ്പ് പ്രവചിക്കാന്‍ പോള്‍ നീരാളിയുടെ പിന്‍ഗാമിയായി അക്കില്ലസ് എന്ന റഷ്യന്‍ പൂച്ച. ഈ വര്‍ഷം ജൂണ്‍ മാസം മുതല്‍ റഷ്യയില്‍ തുടങ്ങുന്ന ലോകകപ്പ് പ്രവചിക്കാന്‍ അക്കില്ലസ് റെഡിയായിരിക്കുകയാണ്.

അക്കില്ലസ് 2018 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഫലം പ്രവചിക്കുന്നത് ദേശീയ പതാകള്‍ക്ക് താഴെ വച്ചിരിക്കുന്ന ബോള്‍ തെരഞ്ഞെടുത്താണ്. റഷ്യയില്‍ നടന്ന 2017 ഫിഫ കോണ്‍ഫഡറേഷന്‍ കപ്പില്‍ അക്കില്ലസിന്റെ പ്രവചനം 100 ശതമാനവും ശരിയായിരുന്നു.

Top