ശിവകാര്‍ത്തികേയന്‍ -നയന്‍താര ചിത്രം ‘മിസ്റ്റര്‍ ലോക്കല്‍’ ; ട്രെയ്‌ലര്‍ കാണാം

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. നയന്‍താര പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ശിവ മനസിലെ ശക്തി, ബോസ് എങ്കിറ ബാസ്‌കരന്‍, അഴക്രാജ, വരുത്തപ്പെടാത്ത വാലിബര്‍ സംഘം, വാസുവും സരവണനും ഒന്നാ പഠിച്ചവങ്കെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എം.രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ കീര്‍ത്തി വാസുദേവന്‍ എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. വേലൈക്കാരന് ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ദിനേഷ് കൃഷ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ സതീഷ്, യോഗി ബാബു, രാധിക ശരത്കുമാര്‍, ഹരിജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹിപ് ഹോപ് തമിഴാ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് നിര്‍മിക്കുന്നത്.

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നന്‍ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്തത്.

Top