Here is why the Freedom 251 costs just Rs 251

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണായ ‘ഫ്രീഡം 251’ ന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് പുനരാരംഭിച്ചു. വ്യാഴാഴ്ച രാവിലെ ആറിനാണ് ഫോണ്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിയത്. എന്നാല്‍, ബുക്കിംഗ് തിരക്ക് മൂലം വെബ്‌സൈറ്റ് തകര്‍ന്നതോടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ സെക്കന്‍ഡില്‍ ആറുലക്ഷം ഹിറ്റുകളാണ് വെബ്‌സൈറ്റിനു ലഭിച്ചതെന്നും ഇതാണ് സെര്‍വര്‍ തകരാറിലാകാന്‍ കാരണമെന്നും ഫ്രീഡം 251 ന്റെ നിര്‍മാതാക്കളായ റിംഗിംഗ് ബെല്‍സ് ഉപയോക്താക്കള്‍ക്കായി പുറത്തിറക്കിയ ക്ഷമാപണത്തില്‍ അറിയിച്ചു.

സെര്‍വര്‍ അപ്‌ഗ്രേഡ് ചെയ്ത ശേഷമാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം പുനരാരംഭിച്ചത്. അമിറ്റി സര്‍വകലാശാലയില്‍ നിന്നുള്ള മോഹിത് കുമാര്‍ ഗോയലിന്റെ നേതൃത്വത്തില്‍ അഞ്ചു മാസം മുമ്പാണ് നോയിഡ ആസ്ഥാനമായി റിംഗിംഗ് ബെല്‍സ് കമ്പനി ആരംഭിച്ചത്.

Top