‘ഹായ് നാന’യിലെ പുതിയ ഗാനമെത്തി..!

നാനിയും മൃണാള്‍ ഠാക്കൂറും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ഹായ് നാനാ’. വൈര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും നിര്‍മിക്കുന്ന ചിത്രം നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്നു. ചിത്രം ഡിസംബര്‍ 7ന് തിയറ്ററുകളിലെത്തും. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാനാ. നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹായ് നാനായിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ കാന്താണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‌സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഇ വി വി സതീഷ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആര്‍ഒ ശബരിയാണ്.

Top