പുതിയ സിയാസ് ഫെയ്‌സ് ലിഫ്റ്റിന്റെ ആദ്യ ദൃശ്യങ്ങള്‍ മാരുതി പുറത്തുവിട്ടു

CIAS

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ ഉടൻ എത്തുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് പകുതിയോടെ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. നേരത്തെ ജൂലായില്‍ സിയാസിനെ അവതരിപ്പിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടത്. പുതിയ സിയാസിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട് .

കരുത്തുകൂടിയ പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 2018 സിയാസിന്റെ മുഖ്യാകര്‍ഷണം. നിലവിലുള്ള 1.4 ലിറ്റര്‍ K14 എഞ്ചിന് പകരമാണിത്. മൈക്രോ ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണയുള്ള പുതിയ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കാറില്‍ ഒരുങ്ങും. അതേസമയം ഡീസല്‍ പതിപ്പില്‍ നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന്‍ തന്നെ തുടരും.

ഇത്തവണ ഡിസൈന്‍, ഫീച്ചറുകള്‍ സംബന്ധിച്ച ഒട്ടേറെ മാറ്റങ്ങളാണ് സിയാസില്‍. പരിഷ്‌കരിച്ച ബമ്പറും പുത്തന്‍ ഗ്രില്ലുമാണ് ഫ്രണ്ട് എന്‍ഡിലെ മുഖ്യാകര്‍ഷണം. പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളും സിയാസിന്റെ പുതുമ വര്‍ധിപ്പിക്കുന്നുണ്ട്. പ്രീമിയം പ്രതിച്ഛായ നല്‍കാന്‍ അകത്തളത്തില്‍ വുഡ് ട്രിമ്മുകള്‍ ധാരാളമുണ്ടാകും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വലിയ MID ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിലെ വിശേഷങ്ങളില്‍പ്പെടും.

Top