ആരാധകരെ ത്രസിപ്പിക്കാൻ റിങ്ങിൽ ഇനി അണ്ടർടേക്കർ ഇല്ല

ന്യൂയോര്‍ക്ക്: ഡബ്ല്യുഡബ്ല്യുഇ ആരാധകരെ മൂന്ന് പതിറ്റാണ്ടുകാലം ത്രസിപ്പിച്ച ഇതിഹാസ താരം അണ്ടര്‍ടേക്കര്‍ റിങ്ങില്‍ നിന്ന് വിരമിച്ചു. 30 വര്‍ഷം നീണ്ട ഐതിഹാസിക കരിയറിനൊടുവിലാണ് അമ്പത്തിയഞ്ച് വയസുകാരനായ സൂപ്പര്‍ താരം വിരമിച്ചത്. ഈ വര്‍ഷം ജൂണ്‍ 21ന് വിരമിക്കല്‍ തീരുമാനം അണ്ടര്‍ടേക്കര്‍ ആരാധകരെ അറിയിച്ചിരുന്നു.

കരിയറിലെ അവസാന അങ്കത്തിനൊടുവില്‍ ആരാധകര്‍ക്ക് നന്ദിയറിയിച്ച് ട്വിറ്ററില്‍ അണ്ടര്‍ടേക്കര്‍ രംഗത്തെത്തി. ഡബ്ല്യുഡബ്ല്യുഇയിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം കൂടിയാണ് അണ്ടർടേക്കർ. അദ്ദേഹം റെസിലിംഗ് പടിയിറങ്ങുമ്പോൾ മറയുന്നത് ഒരു തലമുറയുടെ റെസലിംഗ് ഓർമ്മകൾ കൂടിയാണ്.

Top