അഞ്ച് സ്‍ത്രീകളുടെ കഥയുമായി ‘ഹെര്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

‘ഫ്രൈഡേ’, ‘ലോ പോയിന്റ്’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിൻ ജോസ്. ലിജിന്റെ ഏറ്റവും പുതിയ പുതിയ ചിത്രമാണ് ‘ഹെര്‍’. ചിത്രത്തിൽ അഞ്ച് സ്‍ത്രീകളെയാണ് കേന്ദ്ര കഥാപാത്രങ്ങളാക്കുന്നത്. തെന്നിന്ത്യയിലെ മികച്ച താരങ്ങളായ ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, രമ്യാ നമ്പീശൻ, ലിജോ മോൾ ജോസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

വ്യത്യസ്‍ത സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ. ഇവർ അഞ്ചു പേരും ഒരു പോയിന്റിൽ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ ‘ഹെര്‍’ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രം അനീഷ് എം തോമസാണ് നിര്‍മിക്കുന്നത്. എ റ്റി സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് അർച്ചനാ വാസുദേവ് ആണ്. ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളായി ചിത്രത്തിൽ എത്തും. ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളര്‍ ഷിബു ജി സുശീലനുമാണ്.

എം എം ഹംസയാണ് ചിത്രത്തിന്റെ കലാസംവിധാനം. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുകര, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ബിജിത്ത് ധർമ്മടം എന്നിവരുമാണ് ‘ഹെര്‍’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Top