അവളുടെ ആത്മാവിന് ശാന്തി ലഭിച്ചു കാണും ; ഹൈദരാബാദില്‍ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

ന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു… ഹൈദരാബാദില്‍ ലൈംഗീക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവ് പറയുന്നു. കേസിലെ നാലു പ്രതികളേയും ഇന്ന് പുലര്‍ച്ചെ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

മകള്‍ മരിച്ച് പത്താം ദിവസമാണിത്. ഗവണ്‍മെന്റിനോടും പോലീസിനും ഈ അവസരത്തില്‍ ഞാന്‍ നന്ദി റയുകയാണ്. മകളുടെ ആത്മാവിന് ശാന്തി ലഭിച്ചിരിക്കുന്നു. പിതാവ് പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവരികയാണ്. നിര്‍ഭയയുടെ അമ്മ ഹൈദരാബാദ് പോലീസിന്റെ പ്രവര്‍ത്തിയെ അനുമോദിച്ച് രംഗത്തെത്തി. പ്രതികളെ കൊന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.

ഹൈദരാബാദ് സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വെറ്റിനറി ഡോക്ടറെ നാലു പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിക്കുകയായിരുന്നു. ഇവരെ സംഭവം പുനരാവിഷ്‌കരിക്കാനായി ഇതേ സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഉടന്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പ്രതികളും കൊല്ലപ്പെടുകയായിരുന്നു.

Top