ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഹീന സിദ്ധുവിന് വെങ്കല മെഡല്‍

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഹീന സിദ്ധുവിന് വെങ്കല മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ ഹീന സിദ്ധു മെഡല്‍ നേടിയത്. ഫൈനലില്‍ 219.3 ആയിരുന്നു ഹീനയുടെ ഷോട്ട്. ചൈനയുടെ വാങ് കിയാന്‍ (240.3) സ്വര്‍ണവും ദക്ഷിണ കൊറിയയുടെ കിം മിനംഗും (237.6) വെള്ളിയും നേടി.

അതേസമയം പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നിന്നും ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് പുറത്തായി . ഹോങ്കോങിന്റെ വിന്‍സന്റ് വോങ് ആണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 23-21, 21-19.

സ്‌ക്വാഷില്‍ ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെ തോല്‍പ്പിച്ച് ദീപിക പള്ളിക്കല്‍ സെമിഫൈനലില്‍ പ്രവേശിച്ചു. പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – ദിവിജ് സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്ന് സ്വര്‍ണം നേടിയിരുന്നു്. കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബബ്ലിക് ഡെനിസ് യെവ്‌സെയേവ് സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6 -3, 6- 4.

Top