ഹേമന്ത് മേനോൻ നായകനാവുന്ന 369 നവംബർ 23ന് റിലീസാവുന്നു

ഹേമന്ത് മേനോന്‍,സഫീഖ് റഹ്മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 369. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം നവംബര്‍ 23ന് തീയേറ്ററുകളിലെത്തും.

കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം, പീരുമേഡ്, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബെന്‍ സെബാസ്റ്റ്യന്‍,ഗായകന്‍ പ്രദീപ് ബാബു, ആഷിലി ഐസക്ക്,മിയശ്രീ,സാദിക വേണുഗോപാല്‍,ഇഷാ ഖുരേഷി,അംബികാ മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

മാഗ്‌നെറ്റ് മൂവീസ്സ് ആന്റ് റൈറ്റ് ആംഗിള്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഫാത്തിമ മേരി ,എബിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനില്‍ ഈശ്വറാണ് ഛായാഗ്രഹണം.

Top