Hemamalini’s controversial tweet about Prethusha

ന്യൂഡല്‍ഹി: സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയെ വിമര്‍ശിച്ച ബോളിവുഡ് താരം ഹേമമാലിനി വിവാദത്തില്‍. പ്രത്യുഷയുടെ മരണത്തിന് പിറകേ, ലോകം പരാജിതനെയല്ല പോരാളികളെയാണ് പ്രശംസിക്കുകയെന്ന് ഹേമമാലിനി ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്കള്‍ക്ക് വഴിവെച്ചത്.

ആത്മഹത്യയെ ബോധമില്ലാത്ത പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ച ഹേമമാലിനി ജീവിതം ദൈവത്തിന്റെ വരദാനമാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നും ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. ഹേമമാലിനിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്ന് കുറ്റപ്പെടുത്തി നിരവധി ട്വിറ്റര്‍ ഉപയോക്താക്കളാണ് രംഗത്തെത്തിയത്. ആത്മഹത്യ ഒരിക്കലും ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെങ്കിലും മരണപ്പെട്ടവനെ കുറ്റപ്പെടുത്തുക വഴി ആരും മഹാനാകില്ലെന്നുമാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവ് ഹേമമാലിനിക്കെതിരെ ട്വീറ്റ് ചെയ്തത്.

Top