സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളോട് അതൃപ്തി ; ഡി.ജി.പി എ. ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു

pinarayi-vijayan

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

സോളാര്‍ കേസ് അന്വേഷണത്തില്‍ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള മുന്‍ അന്വേഷണസംഘം വീഴ്ച വരുത്തിയെന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുതിയ അന്വേഷണസംഘത്തെ രൂപീകരിക്കാനൊരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച.

വീഴ്ചയുടെ പേരില്‍ എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകളോടുള്ള അതൃപ്തി ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന.

എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ സി.എം.ഡിയായി ചുമതലയേല്‍ക്കുന്നതിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രിയെ കണ്ടെതെന്നും കെഎസ്ആര്‍ടിസിയെക്കുറിച്ചല്ലാതെ മറ്റ് കാര്യങ്ങള്‍ സംസാരിച്ചില്ലെന്നും എ. ഹേമചന്ദ്രന്‍ പറഞ്ഞു.

Top