പബ്ലിസിറ്റിയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണമെന്ന് ഹേമമാലിനി

hemamalini

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന അക്രമങ്ങള്‍ക്ക് രാജ്യത്ത് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുന്നുണ്ടെ
ന്ന് നടിയും എംപിയുമായ ഹേമമാലിനി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും, അതിന് ആരും വലിയ പ്രധാന്യം നല്‍കിയില്ലെന്നും, ഇന്ന് ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നുമാണ് ഹേമമാലിനി വ്യക്തമാക്കിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടെത്തണം ഹേമമാലിനി കൂട്ടിച്ചേര്‍ത്തു.

Top