മുഖ്യമന്ത്രി പദവിയ്ക്ക് താല്‍പര്യമില്ല; വേണമെങ്കില്‍ ഒരുനിമിഷംകൊണ്ടു സാധിക്കാമെന്ന് ഹേമമാലിനി

hemamalini

ജയ്പുര്‍: യുപി മുഖ്യമന്ത്രി പദവിയ്ക്ക് താല്‍പര്യമില്ലെന്നു ഹേമമാലിനി എംപി. വേണമെങ്കില്‍ ഒരുനിമിഷംകൊണ്ടു സാധിക്കാവുന്ന കാര്യമാണ്, എന്നാല്‍ തന്റെ ഇഷ്ടങ്ങള്‍ പിന്തുടരുന്നതിന് അതു തടസമാകുന്നതിനാലാണ് വേണ്ടെന്ന് വച്ചതെന്നും അവര്‍ പറഞ്ഞു.

നടിയെന്ന നിലയിലാണു താന്‍ ഏറെ അറിയപ്പെട്ടതെന്നും, എംപിയായതും അതിലൂടെയാണെന്നും ഹേമമാലിനി ചൂണ്ടിക്കാട്ടി.

എന്നാല്‍, എംപിയാകും മുന്‍പും ബിജെപിക്കുവേണ്ടി ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും, എന്തൊക്കെ കുറ്റം പറഞ്ഞാലും നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ പ്രയാസമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Top