helpmate helmat call ambulance

അപകട ഘട്ടങ്ങളിലേയ്ക്ക് ആംബുലന്‍സിനെ വിളിക്കാന്‍ സഹായിക്കുന്ന ഹെല്‍മെറ്റുമായി തായ്‌ലാന്‍ഡ് കമ്പനി രംഗത്ത്.

ഹെല്‍പ്‌മെറ്റ് എന്നാണ് സംരംഭത്തിന് പേര് നല്‍കിരിക്കുന്നത്. ഹെല്‍മെറ്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പുറത്തിറക്കിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ഹെല്‍മെറ്റിലെ എസ്ഒഎസ് സംവിധാനം വഴിയാണ് ആംബുലന്‍സിനെ വിളിക്കുക.

അപകടമൂലം ഗുരുതരമായി പരുക്കേറ്റ് പരസഹായം തേടാന്‍ സാധിക്കാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാകും ഈ ഹെല്‍മെറ്റ്. കമ്പനി ഈ സ്‌പെഷ്യല്‍ ഹെല്‍മെറ്റിനായി വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്.

ഈ സൈറ്റില്‍ കസ്റ്റമേഴ്‌സിന് തങ്ങളുടെ വ്യക്തിഗത വിവരങ്ങളും അടിയന്തരഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പറുകളും രജിസ്റ്റര്‍ ചെയ്യാം.

ഹെല്‍പ്പ്‌മെറ്റ് നിര്‍മ്മാണം പ്രാരംഭദിശയിലാണ്. സ്മാര്‍ട്ട്‌ഫോണ്‍, ജിപിഎസ്, ഇംപാക്ട് സെന്‍സേഴ്‌സ്, റീചാര്‍ജബിള്‍ ബാറ്ററി എന്നിവയുടെ സഹായത്തോടെയാണ് ഹെല്‍പ്പ്‌മെറ്റിന്റെ പ്രവര്‍ത്തനം.

Top