help line for cash less transactions

ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറക്കുന്നു. 14444 എന്ന നമ്പറില്‍ വിളിച്ചാല്‍ പണ രഹിത ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും സംശയ നിവാരണവും ലഭിക്കും. ഒരാഴ്ചയ്ക്കകം ഈ സംവിധാനം നിലവില്‍വരും.

ക്യാഷ്‌ലെസ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഓണ്‍ലൈനിലൂടെയും അല്ലാതെയും കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രചാരണമാണു നടത്തുന്നത്. ഡിജിറ്റല്‍ ട്രാന്‍സാക്ഷനെക്കുറിച്ച് ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് ജിഡിസാല എന്ന ചാനല്‍ ആരംഭിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ ഡിടിഎച്ചില്‍ ഈ ചാനല്‍ ലഭ്യമാണ്. ക്യാഷ്‌ലെസ് ഇന്ത്യ എന്ന വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.

നവംബര്‍ എട്ടിനു ശേഷം ആയിരം ശതമാനത്തോളം ഡിജിറ്റല്‍ പേമെന്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

Top