help age india new mobile app in senior citizens

തിരുവനന്തപുരം: വയോജനങ്ങളുടെ സംരക്ഷണത്തിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ഹെല്‍പ് ഏജ് ഇന്ത്യ. വൃദ്ധജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നതിനായാണ് ഹെല്‍പ് ഏജ് എസ്.ഒ.എസ് എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

വയോജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി അവര്‍ക്ക് പ്രയോജനകരമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഹെല്‍പ് ഏജ് എസ്.ഒ.എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിരിക്കുന്നത്.

വൃദ്ധജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹരിക്കാം എന്നതിന് ഒരു മാതൃകയാണ് ഈ മൊബൈല്‍ ആപ്ലിക്കേഷനെന്ന് എഡിജിപി അനന്തകൃഷ്ണന്‍ പറഞ്ഞു.

വൃദ്ധരായവരെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍, അവകാശങ്ങള്‍, ആരോഗ്യപരിരക്ഷ, വാര്‍ദ്ധക്യകാല സാമ്പത്തികാസൂത്രണം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍.

അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും ഹെല്‍പ് ഏജ് ഇന്ത്യ സന്നദ്ധമായിരിക്കും.

Top