നാളെ മുതല്‍ സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുന്നു; കനത്ത പിഴ

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കാനൊരുങ്ങി കേരള പൊലീസ്. ഇരുചക്രവാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമായിരുന്നില്ല.

ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനാണു പൊലീസ് ഇതുവരെ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ കര്‍ശനമായ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്‌.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തുടനീളം ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു.

Top