ഹെൽമറ്റില്ലെങ്കിൽ ഇന്നു മുതൽ ഇരട്ടപ്പിഴ ; വൻ പരിശോധന, പിഴത്തുക അടയ്ക്കാത്തവര്‍ക്ക് വിലക്ക്

കൊച്ചി : സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി. ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ പരിശോധന കര്‍ശനമാക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ല്‍ യാ​ത്ര ചെ​യ്താ​ല്‍ ഉ​ട​മ​യി​ല്‍​നി​ന്ന് 500 രൂ​പ പി​ഴ ഈ​ടാ​ക്കും. കു​റ്റം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ 1,000 രൂ​പ​യാ​ണു പി​ഴ. ലം​ഘ​നം തു​ട​ര്‍​ന്നാ​ല്‍ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യും. പി​ഴ അ​ട​യ്ക്കാ​ത്ത​വ​ര്‍​ക്കു വാ​ഹ​ന്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തും. പി​ഴ അ​ട​യ്ക്കാ​തെ ഇ​വ​ര്‍​ക്കു വാ​ഹ​ന സം​ബ​ന്ധ​മാ​യ മ​റ്റു സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല.

കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെൽമറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കർശനമാക്കാനാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകുമെന്നാണ് വ്യക്തമാകുന്നത്.

Top