സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ…ഇത് അത് തന്നെ ; ‘സേവ് ദ ലൈഫ് ‘, യാത്ര തുടങ്ങാം കരുതലോടെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തുവന്നതോടെ വ്യത്യസ്ത ചലഞ്ചുമായി കേരള പൊലീസ് രംഗത്ത് വന്നിരുന്നു. നിയമലംഘനങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൾ രസകരമായ ട്രോളുകളിലൂടെ അവതരിപ്പിക്കുന്ന ട്രോളൻ പൊലീസിന് ആരാധകരുമേറെയാണ്.

ഇപ്പോഴിതാ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലൂടെ ഹെല്‍മെറ്റ് ധരിക്കുന്നതിനെകുറിച്ച് സന്ദേശം പകര്‍ന്ന ധനേഷിനും ശ്രുതിക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള പൊലീസ്.

അനുകരണീയ മാതൃകയായതിനാൽ
ഇത് ഞങ്ങളിങ്ങെടുക്കുവാ…??
സേവ് ദ ഡേറ്റിലൂടെ സന്ദേശം പകർന്ന ധനേഷിനും ശ്രുതിക്കും ആശംസകൾ??
ഫോട്ടോഗ്രാഫർ അജ്മലിന് അഭിനന്ദനങ്ങൾ?? എന്നാണ് കേരള പൊലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Top