helmate issue; government order imposible; pumb owners

കൊച്ചി: ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിനെതിരെ ഒരു വിഭാഗം പമ്പുടമകള്‍ രംഗത്ത്.

ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ് അപ്രായോഗികമെന്ന് പമ്പുടമകള്‍ വ്യക്തമാക്കി. തീരുമാനം നല്ലതാണ് , പക്ഷേ അത് പ്രായോഗികമല്ല. ബോധവത്കരണം എന്ന രീതില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്നും പമ്പുടമകള്‍ അറിയിച്ചു.

ഇത്തരത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ വന്ന് പെട്രോള്‍ ആവശ്യപ്പെടുന്നവര്‍ക്ക്, നല്‍കാതിരുന്നാല്‍ വലിയ സുരക്ഷ പ്രശ്‌നങ്ങള്‍ വരെയുണ്ടാകും.

അത്തരം കാര്യങ്ങള്‍ക്കൂടി സര്‍ക്കാര്‍ ഉല്‍ക്കൊള്ളണമെന്നും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു മുന്‍പ് പലവട്ടം ആലോചിക്കണമെന്നും പമ്പുടമകള്‍ വ്യക്തമാക്കി.

Top