യാത്രാ വിവാദം: മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായിക്ക് അര്‍ഹതയില്ലെന്ന് ബല്‍റാം

balram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം ഇടാക്കിയതിനെതിരെ വിടി ബല്‍റാം എംഎല്‍എ രംഗത്ത്.

ഈ വാര്‍ത്ത ശരിയാണെങ്കില്‍ കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഒരു നിമിഷം പോലും പിണറായി വിജയന് അര്‍ഹതയില്ലെന്നാണ് ബല്‍റാം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹം എത്രയും പെട്ടെന്ന് ഇക്കാര്യത്തിലുള്ള വസ്തുത വിശദീകരിക്കാന്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂരിലെ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചത് വിവാദമായിരുന്നു. എട്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ചെലവായിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കി.

Top