വാടകയ്ക്ക് ഹെലികോപ്റ്റര്‍ : ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

തിരുവനന്തപുരം: സംസ്ഥാനത്തിന് സ്ഥിരമായി വാടകക്ക് ഹെലികോപ്റ്റര്‍ എടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനുള്ള യോഗം ഇന്ന് ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് യോഗം.

ധനവകുപ്പ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, വ്യോമസേന പ്രതിനിധി, പൊതുഭരണ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സാമ്പത്തിക വിനിയോഗം കണക്കാക്കാന്‍ ധനവകുപ്പ് സെക്രട്ടറിയെയും വ്യോമസേന പ്രതിനിധിയെയും കഴിഞ്ഞ യോഗത്തില്‍ ചുമതലപ്പെടുത്തിയിരുന്നു.

പൊലീസിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വിഐപികളുടെ യാത്രക്കുമാണ് സ്വകാര്യ കമ്പനിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പത്ത് പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം.

Top