പഴയ ഗാനങ്ങളെ ഓര്‍മ്മിപ്പിച്ച് കാജോളിന്റെ ‘ഹെലികോപ്റ്റര്‍’ ഈലയിലെ ആദ്യ ഗാനം

ര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് താരം കാജോള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹെലികോപ്റ്റര്‍ ഈല. പഴയ പാട്ടുകളെ വീണ്ടും ഓര്‍മിപ്പിച്ച് ഹെലികോപ്റ്റര്‍ ഈലയിലെ പുതിയ ഗാനം പുറത്തിറങ്ങി. 90കളിലെ രുക് രുക് രുക് എന്ന ഗാനത്തിന്റെ പുതിയ വേര്‍ഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രാഘവ് സാച്ചാര്‍ ആണ്. പലോമി ഖോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിജയ്പത് എന്ന ചിത്രത്തിന് വേണ്ടി ഈ പഴയ ഗാനം ആലപിച്ചത് അലിഷ ചിനായ് ആയിരുന്നു. അനു മാലികാകയിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. തബുവും അജയ് ദേവ്ഗണുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പ്രദീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്. കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. അമ്മ അവരുടെ ഏകമകനെ വളര്‍ത്താന്‍ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മകന്‍ പഠിക്കുന്ന കോളേജില്‍ ചേരാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍. കാജോളിനും റിധിക്കും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിയുമെന്നത് തീര്‍ച്ച.

Top