കാജോളിന്റെ ഹെലികോപ്റ്റര്‍ ഈലയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

ബോളിവുഡ് നടി കാജോളിന്റെ ജന്മദിനമായ ഇന്ന് പുതിയ ചിത്രം ഹെലികോപ്റ്റര്‍ ഈലയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. പ്രദീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്. കാജോളിന്റെ ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. അമ്മ അവരുടെ ഏകമകനെ വളര്‍ത്താന്‍ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മകന്‍ പഠിക്കുന്ന കോളേജില്‍ ചേരാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍. കാജോളിനും റിധിക്കും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിയുമെന്നത് തീര്‍ച്ച. ചിത്രം സെപ്റ്റംബര്‍ 7ന് തിയറ്ററുകളിലെത്തും.

Top