ഹെലികോപ്റ്റര്‍ ഈലയുടെ ട്രെയിലര്‍ കാജോളിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിടും

ര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് താരം കാജോള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹെലികോപ്റ്റര്‍ ഈല. ആഗസ്റ്റ് 5ന് താരത്തിന് 44 വയസ്സ് തികയുകയാണ്. അന്നേ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കാജോളിന്റെ ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ കാജോളിന്റെ ജന്മദിനത്തില്‍ ട്രെയിലര്‍ പുറത്തുവിടുന്ന വിവരം അറിയിച്ചത്.

പ്രദീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്.
കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. അമ്മ അവരുടെ ഏകമകനെ വളര്‍ത്താന്‍ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മകന്‍ പഠിക്കുന്ന കോളേജില്‍ ചേരാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍. കാജോളിനും റിധിക്കും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിയുമെന്നത് തീര്‍ച്ച.

Top