സ്‌നേഹബന്ധങ്ങളെ ഓര്‍മ്മപ്പെടുത്തി ഹെലികോപ്റ്റര്‍ ഈലയിലെ ഗാനം

ര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് താരം കാജോള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹെലികോപ്റ്റര്‍ ഈല. അമിത് ത്രിവേദിയാണ് സംഗീതം. അരിജിത് സിംഗും സുനിദി ചൗഹാനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രദീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്. കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. അമ്മ അവരുടെ ഏകമകനെ വളര്‍ത്താന്‍ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മകന്‍ പഠിക്കുന്ന കോളേജില്‍ ചേരാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍.

Top