കാജോളിന്റെ ‘ഹെലികോപ്റ്റര്‍’ ഈല സെപ്റ്റംബര്‍ 7ന് തിയറ്ററുകളിലെത്തും

eala

കാജോള്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഹെലികോപ്റ്റര്‍ ഈലയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 14നായിരുന്നു ആദ്യം തിയതി പ്രഖ്യാപിച്ചിരുന്നത്. സെപ്റ്റംബര്‍ 7നാണ് പുതിയ തിയതി. പ്രദീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്.

കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. അജയ് ദേവ്ഗണ്‍, ജയന്തിലാല്‍ ഗാഥ, പെന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കൂടിയാണ് ഹെലികോപ്റ്റല്‍ ഈല. കാജോളിനും റിധിക്കും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിയുമെന്നത് തീര്‍ച്ച.

Top